മുംബയ് : ഐ.പി.എല്ലിലെ ആദ്യ സീസണിലെ പത്താം വിജയം നേടി ഗുജറാത്ത് ടൈറ്റാൻസ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴുവിക്കറ്റിനാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റാൻസ് സംഘം കീഴടക്കിയത്. പോയിന്റ് പട്ടികയിലെ ഒൻപതാം സ്ഥാനക്കാരായ ചെന്നൈയുടെ ഒൻപതാം തോൽവിയാണിത്.
🎥 Following @gujarat_titans' win over #CSK, @Wriddhipops & @MdShami11 share a special message for the #ThomasCup-winning Indian badminton team. 👏 👏#TATAIPL | #CSKvGT pic.twitter.com/QxTqwVsU2r
— IndianPremierLeague (@IPL) May 15, 2022
വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 133/5 എന്ന സ്കോറിൽ ഒതുക്കിയ ശേഷം അഞ്ചുപന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിയാക്കി ഗുജറാത്ത് വിജയിക്കുകയായിരുന്നു.റിതുരാജ് ഗെയ്ക്ക്വാദ് (53),നാരായൺ ജഗദീശൻ (39*),മൊയീൻ അലി (21) എന്നിവരുടെ പോരാട്ടമാണ് ചെന്നൈയെ133ലെത്തിച്ചത്. ഗുജറാത്തിന് വേണ്ടി ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ, അൽസാരി ജോസഫ്,സായ് കിഷോർ എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഹാർദിക് രണ്ടോവറിൽ എട്ടുറൺസ് മാത്രമാണ് നൽകിയത്.
മറുപടിക്കിറങ്ങിയ ഗുജറാത്തിന് വേണ്ടി ഓപ്പണർ വൃദ്ധിമാൻ സാഹ കത്തിക്കയറിയതോടെ വിജയം ഉറപ്പായി.57പന്തുകളിൽ എട്ടുഫോറും ഒരു സിക്സുമടക്കമാണ് സാഹ 67 റൺസടിച്ചത്. ശുഭ്മാൻ ഗിൽ (18),മാത്യു വേഡ് (20),ഹാർദിക് (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.സാഹയാണ് മാൻ ഒഫ് ദ മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |