SignIn
Kerala Kaumudi Online
Thursday, 18 April 2024 8.35 PM IST

കേരളം പിടിക്കണം: കെ‌ജ്‌രിവാൾ

aap1

കൊച്ചി: കേരളത്തിൽ ഒമ്പതുവർഷം പ്രവർത്തിച്ചിട്ടും ആം ആദ്മി പാർട്ടിക്ക് കാര്യമായ ഒരു നേട്ടവുമുണ്ടാക്കാനാവാത്തതിൽ അരവിന്ദ് കെജ്‌രിവാളിന് അതൃപ്തി. തന്ത്രം മാറ്റാനും ആവശ്യമെങ്കിൽ നേതൃത്വം മാറ്റാനും ഇന്നലെ നടന്ന പാർട്ടി സംസ്ഥാന കൗൺസിൽ അദ്ദേഹം നിർദേശം നൽകിയതായാണ് സൂചന.

അടുത്ത തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ വാർഡ് തലത്തിൽ ഉടനെ യൂണിറ്റുകൾ രൂപീകരിക്കണം. നിർജീവമായ ഘടകങ്ങൾ പിരിച്ചുവിടുകയോ സജീവമാക്കുകയോ വേണം. എല്ലാ തലങ്ങളിലും പുതിയ നേതൃനിരയെ കൊണ്ടുവരണം. വാർഡുകളിലും പഞ്ചായത്ത് തലത്തിലും സ്വാധീനം ഉണ്ടാക്കുന്നതിനാണ് മുൻഗണന.

കേരളത്തെ ആം ആദ്മി ഗൗരവത്തോടെയാണ് കാണുന്നത്. ഇനി പാർട്ടി ദേശീയ നേതൃത്വം കേരളത്തിന് പ്രത്യേക ശ്രദ്ധ നൽകും. കെജ്‌രിവാൾ ഇനിയും കേരളം സന്ദർശിക്കുമെന്നും അറിയുന്നു. സംസ്ഥാന കൺവീനർ പി.സി.സിറിയക്ക്, പത്മനാഭൻ ഭാസ്കരൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.