SignIn
Kerala Kaumudi Online
Friday, 29 March 2024 9.20 PM IST

സ്ഥാനാർത്ഥികളുടെ തേരോട്ടം,​ തൃക്കാക്കരയിൽ തിരക്കേറി

df

കൊച്ചി: വിവാഹ ചടങ്ങുകളും മരണവീട് സന്ദർശനവുമൊക്കെ പകലിന്റെ പാതിയും കവർന്നതോടെ സ്ഥാനാർത്ഥികൾക്ക് ഇന്നലെ തിരക്ക് കൂടുതലായിരുന്നു. അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറൽ സി. പി. സുധാകര പ്രസാദിനും ചലച്ചിത്രതാരം ശങ്കറിന്റെ മാതാവ് സുലോചനാ പണിക്കർക്കും ആദരാഞ്ജലി അർപ്പിക്കാൻ മൂവരുമെത്തി. ഞായറാഴ്ച ആയതുകൊണ്ട് ക്രിസ്ത്യൻ പള്ളികളും പ്രധാനശ്രദ്ധാകേന്ദ്രമായി.

 ഉമ തോമസ്

യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് സെന്റ് മൈക്കിൾസ് പള്ളി, അഡോറേഷൻ മൊണാസ്ട്രി, തുതിയൂർ പള്ളി, സെന്റ് ജോൺസ് ബാപ്പിസ്റ്റ് പള്ളി എന്നീ ആരാധനാലയങ്ങളും ചെമ്പുമുക്ക്, ജേർണലിസ്റ്റ് കോളനി ഭാഗങ്ങളിലെ ഫ്ലാറ്റുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പ്രതീക്ഷാ ഭവൻ, ആവിലാ ഭവൻ എന്നിവിടങ്ങൾ അന്തേവാസികളുമായി സമയം ചെലവഴിച്ചു. എൽ.എൻ.ജി കോളനി, ഹീരാവാസ്തു ഗ്രാമം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചിൻ കോർപ്പറേഷനിൽ മത്സരിക്കുന്ന 62-ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അനിതാ വാര്യരുടെ റോഡ് ഷോയിലും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എം.പി , ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിറ്റേത്തുകരയിൽ സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്ന് മുസ്ലീംലീഗ് നേതാവ് ബഷീറലി ഷിഹാബ് തങ്ങളെത്തി. ചിറ്റേത്തുകര ജുമുഅ:മസ്ജിദിന് സമീപം സ്ഥാനാർത്ഥിക്കൊപ്പം ഭവനസന്ദർശിക്കാൻ യു.ഡി.എഫ് കൺവീനർ എം.എം. ഹസനുമുണ്ടായിരുന്നു. ശാന്തിഗിരി ആശ്രമത്തിൽ നടന്ന പരിപാടിയിലും യു.ഡി.വൈ.എഫ് വെണ്ണല മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ സംഗമത്തിൽ പങ്കെടുക്കാനും ഉമ തോമസ് സമയം കണ്ടെത്തി. പൂർവ്വ വിദ്യാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

 ഡോ.ജോ ജോസഫ്

രാവിലെ ആരംഭിച്ച പര്യടനത്തിൽ ഡോ. ജോ ജോസഫ് ഇടപ്പള്ളി സെന്റ് ജോർജ് ഫോറോന പള്ളി, പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയം എന്നിവിടങ്ങൾ വോട്ടും പിന്തുണയും അഭ്യർത്ഥിച്ചു. കാക്കനാട് വാഴക്കാലയിലെ വീടുകൾ സന്ദർശിച്ച് വോട്ടും പിന്തുണയും അഭ്യർത്ഥിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാലൻ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്, ജി.ആർ. അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുത്ത വിവിധ കൺവെൻഷനുകളിലും പടമുകളിൽ നടന്ന ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ.) തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. ഈ ഉപതിരഞ്ഞെടുപ്പിലൂടെ ഒരു ഭരണമാറ്റം ഉണ്ടാകില്ലെങ്കിലും ഭരണപക്ഷ എം.എൽ.എ. വരുന്നതോടെ തൃക്കാക്കരയുടെ മുഖം മാറുമെന്നും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു തൃക്കാക്കരെയെ മികച്ചതാക്കാം എന്ന് ഉറപ്പ് നൽകുന്നുവെന്നും ഡോക്ടർ ജോ ജോസഫ് പറഞ്ഞു. സി.പി.ഐ. നേതാവ് സത്യൻ മൊകേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഐ.എൻ.എൽ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാലി സജീർ, വർക്കിങ് കമ്മിറ്റി അംഗം സാബു സുൽത്താൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.എം. ഇസ്മയിൽ, ട്രഷറർ ജോർജ്, ജനറൽ സെക്രട്ടറി ഒ.എച്ച്. മനാഫ് ഫാരിസ്, അൻവർ ചാപ്പാറ, മറ്റ് ജില്ലാസംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 എ.എൻ. രാധാകൃഷ്ണൻ

വിവാഹ വീടുകളും പ്രമുഖരേയും സന്ദർശിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ ഞായറാഴ്ച ദിന പ്രചാരണം. രാവിലെ തമ്മനം അനന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഇടപ്പള്ളി എം.എജെ ഹോസ്പിറ്റലും ചലച്ചിത്രതാരം കവിയൂർ പൊന്നമ്മ, നടനും സംവിധായകനുമായ രഞ്ജി പണിക്കർ, കലൂർ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ടി.എ. ഇബ്രാഹിം , മാസ്റ്റർ കോച്ചിംഗ് ബോർഡ് സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ എൻ.ആർ. മേനോൻ തുടങ്ങിയവരെയും വീടുകളിൽ സന്ദർശിച്ചു. മണ്ഡല പര്യടനം ആരംഭിക്കുന്നതിന് മുമ്പായി കനത്ത മഴയിൽവെള്ളം കയറിയ തമ്മനം പ്രദേശത്തെ സ്ഥലങ്ങളും വീടുകളിൽ ഓട്ടപ്രദക്ഷിണത്തിനും സമയം കണ്ടെത്തി. ഒരു മണിക്കൂർ മഴ പെയ്താൽ നഗരം വെള്ളത്തിലാകുന്നത് ഇടത് വലത് മുന്നണികളുടെ ഭരണവൈകല്യമാണെന്ന് തുറന്നുകാട്ടാൻ കിട്ടിയ അവസരമായും സ്ഥാനാർത്ഥി വിനിയോഗിച്ചു. മദ്ധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, ടി. ബാലചന്ദ്രൻ, എൻ.വി. സുധീപ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.