SignIn
Kerala Kaumudi Online
Friday, 01 July 2022 1.07 AM IST

 നിയന്ത്രണം വിട്ട ബസ് തെങ്ങിൽ ഇടിച്ചുകയറി: രണ്ടുപേര്‍ക്ക് പരുക്ക്

thengu
പാനൂർ കുന്നോത്ത് പീടികയിൽ നിയന്ത്രണം വിട്ട ബസിൽ തെങ്ങ് ഇടിച്ചുകയറിയ നിലയിൽ

പാനൂർ:പാനൂരിനടുത്ത് കുന്നോത്ത് പീടികയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിലെ തെങ്ങിലിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.ബസ് ഡ്രൈവർക്കും യാത്രക്കാരിക്കുമാണ് പരുക്കേറ്റത്. തലശേരിയിൽ നിന്നും പാനൂരിലേക്ക് വരികയായിരുന്ന സൺപാലസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിന്റെ മുൻഭാഗത്തേക്ക് തുളഞ്ഞ് കയറിയ നിലയിലാണ്. ഓവർടേക്ക് ചെയ്‌തെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പാനൂർ പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.