SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 AM IST

'എന്റെ കേരളം 'എക്സ്‌പോയിൽ വേറിട്ട കാഴ്ചകളുമായി സിദ്ധ വിഭാഗം സ്റ്റാൾ

expo

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തൊടനുബന്ധിച്ചു ആലപ്പുഴ ബീച്ചിൽ നടക്കുന്ന 'എന്റെ കേരളം 'എക്സ്‌പോയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സിദ്ധ വിഭാഗം സ്റ്റാളിൽ വേറിട്ട കാഴ്ചകൾ ഒരുക്കിയിരിക്കുന്നു. സിദ്ധ വൈദ്യത്തിന്റെ പിതാവായ അഗസ്ത്യമുനിയുടെ രൂപം സ്റ്റാളിന് സവിശേഷത നൽകുന്നു. പ്രകൃതിദത്തമായ കവുങ്ങിൻ പാളയിൽ തയ്യാറാക്കിയ ചെറിയ പാത്രങ്ങളിൽ സിദ്ധ മരുന്നുകളുടെ നിർമാണത്തിനുപയോഗിക്കുന്ന പല തരത്തിലുള്ള അങ്ങാടി മരുന്നുകളും ധാ തുലവണങ്ങളും അവ ചേർത്ത് തയ്യാറാക്കുന്ന ഔഷധങ്ങളും പ്രദർശനത്തിന് വെച്ചിരിക്കുന്നത് സാധാരണ ജനങ്ങൾക്ക് അറിവ് പകരുന്നു.ജില്ലയിൽ സിദ്ധ ചികിത്സ ലഭ്യമാകുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ അടങ്ങിയ ലഘുലേഖ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് വിതരണം ചെയ്യുന്നു.2019 ലെ ഇന്റർനാഷണൽ ആയുഷ് കോൺക്‌ളെവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിദ്ധ ഷോർട്ഫിലിം 'മുക്തി 'പൊതുജനങ്ങൾക്കായി സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഭാരതീയ ചികിത്സവകുപ്പ് മേധാവി ഡോ .ഷീബയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സർക്കാർ സിദ്ധ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചുവരുന്ന ഡോക്ടർമാരുടെ ശ്രമഫലമായാണ് സ്റ്റാൾ ഒരുങ്ങിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.