SignIn
Kerala Kaumudi Online
Monday, 27 June 2022 10.35 AM IST

കെ.പി.എ രാഷ്ട്രീയ പാർട്ടിയായി

v

തിരുവനന്തപുരം: പ്രവാസികളുടെ നേതൃത്വത്തിലുള്ള കേരള പ്രവാസി അസോസിയേഷൻ (കെ.പി.എ) രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ക്ഷേമം, ദാരിദ്രനിർമ്മാർജ്ജനം, കാർഷികം, ക്ഷീരവികസനം, പരിസ്ഥിതി സംരക്ഷണം അടക്കം 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പാർട്ടിയുടെ തുടർപ്രവർത്തനങ്ങൾ.

ഭവനരഹിതരായവരെ കണ്ടെത്തി ഒരു പഞ്ചായത്തിൽ 1000 വീടുകൾ നിർമ്മിച്ച് നൽകാനുള്ള പദ്ധതികൾ ആദ്യ ഘട്ടമായി നടപ്പിലാക്കും. പ്രവാസികളുടെ വോട്ടവകാശം, പെൻഷൻ പദ്ധതി തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണകൂടങ്ങൾക്ക് മുന്നിൽ വേണ്ട ഇടപെടലുകൾ നടത്തി അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ജോബ് ഫെസ്റ്റുകളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ദേശീയ കൗൺസിൽ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത്, ജനറൽ സെക്രട്ടറി ജെറി രാജു, വൈസ് പ്രസിഡന്റ് ഹഫ്സത്ത് അബൂബക്കർ, കോ ഓർഡിനേറ്റർമാരായ അരുൺ പ്രകാശൻ, പ്രഭു ദിവാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLITICAL PARTY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.