തിരുവനന്തപുരം: റേഷൻ കടകൾക്ക് ലൈസൻസിൽ പട്ടിക വിഭാഗത്തിന് നിബന്ധനകളിൽ ഇളവു നൽകണമെന്ന് ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി എസ്.ടി ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ ആവശ്യപ്പെട്ടു.
റേഷൻ കട നടത്തുന്നതിന് മുൻപരിചയം വേണമെന്ന നിബന്ധന പട്ടിക ജാതി, പട്ടിക വർഗക്കാർക്കു ബാധകമാക്കരുത്, റേഷൻ കട നടത്തുന്നതിന് സംരംഭകർക്ക് പരിശീലനം നൽകണം, പ്രാഥമിക ചെലവുകൾക്ക് ഒരു ലക്ഷം രൂപ ഗ്രാന്റ് നൽകണം എന്നിങ്ങനെയാണ് സംഘടനയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |