ചേർത്തല: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചേർത്തല ഡിവിഷൻ വാർഷിക സമ്മേളനം മന്ത്റി പി.പ്രസാദ് ഓൺലൈനിൽ ഉദ്ഘാടനംചെയ്തു. പി.വിശ്വനാഥപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്. പ്രസന്നകുമാർ റിപ്പോർട്ടും പി.സി.ആന്റണി കണക്കും അവതരിപ്പിച്ചു. എൻ.രാധാകൃഷ്ണൻ സ്വാഗതംപറഞ്ഞു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുകയും ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേത്രി ശ്രീരേഖയെ അനുമോദിച്ചു.
സംസ്ഥാന സെക്രട്ടറി സി.എൻ.സുശീലൻ,ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ പി.എ.ആഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ജി.തമ്പി(പ്രസിഡന്റ്), കെ.എസ്.പ്രസന്നകുമാർ(സെക്രട്ടറി), പി.സി. ആന്റണി(ട്രഷറർ), എൻ.രാധാകൃഷ്ണൻ(കേന്ദ്ര കമ്മിറ്റിയംഗം) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |