കോന്നി : ഗ്രാമപഞ്ചായത്ത് 17ാം വാർഡിലെ (ചിറ്റൂർ മുക്ക്) ഉപതിരഞ്ഞെടുപ്പ് 17ന് നടക്കും. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന യു.ഡി.എഫിലെ ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പി.ഗീത (എൽ.ഡി.എഫ്), അർച്ചന ബാലൻ (യു.ഡി.എഫ് ), പി.എ.അജയൻ (എൻ.ഡി.എ) എന്നിവരാണ് മത്സര രംഗത്തുള്ളത്. 1541 വോട്ടർമാരാണ് വാർഡിലുള്ളത്.ചിറ്റൂർ മുക്ക് എൻ.എസ്.എസ് കരയോഗം, കാരക്കുഴി പാരിഷ് ഹാൾ എന്നിവിടങ്ങളിലാണ് പോളിംഗ് ബൂത്തുകൾ. ഇന്നലെ വൈകിട്ട് 5ന് പരസ്യ പ്രചാരണം സമാപിച്ചു. 18ന് കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |