തിരുവല്ല : 2030ൽ ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യമായി ഇന്ത്യമാറുമെന്നും അവരുടെ ചിന്താധാരകളെ നിയന്ത്രിക്കേണ്ടത് അദ്ധ്യാപകരാണെന്നും ജോസ് കെ. മാണി എം.പി പറഞ്ഞു. കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടൻ എം.പി, പ്രമോദ് നാരായൺ എം.എൽ.എ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, നേതാക്കളായ എലിസബേത്ത് മാമ്മൻമത്തായി, ചെറിയാൻ പോളച്ചിറയ്ക്കൽ, പെണ്ണമ്മ തോമസ്, കൊച്ചുറാണി ജോസഫ്, കെ.പ്രദീപൻ, ഷാജി വി. മാത്യു, ജേക്കബ് ജോൺ, മഞ്ചാളത്ത് പ്രഭാകരൻ, എ.എൽ.പാപ്പച്ചി, ഇ.സുകുമാരൻ, ദീപക് മാമ്മൻ മാത്യു, കെ.പി.പോളി, ബിനു ജേക്കബ് ഇട്ടി, എസ്.സുധാമണി, സി.പി.ചന്ദ്രൻ, വി.പി.അരവിന്ദൻ, കുര്യൻ ഉമ്മൻ, റെനി തോമസ്, കെ.ജി.ജോൺസൺ, സി.എ മുരളീധരൻ, എം.മനോജൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി സാലു പതാലിൽ (പ്രസിഡന്റ്), ഷാജി വി.മാത്യു (ജനറൽ സെക്രട്ടറി), ലതിക കെ.കെ (ട്രഷറാർ), മുരളീധരൻ സി.എ (അക്കാദമിക് സെക്രട്ടറി), ജേക്കബ് ജോൺ (ഓഫീസ്ചാർജ് സെക്രട്ടറി), മനോജൻ.എം (ഓർഗനൈസിംഗ് സെക്രട്ടറി), ജോണി കെ.എ, ആനി ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ), സാജു കെ.മാത്യു, ദാെരൈപാണ്ടി, ബെന്നി മാത്യു (അസിസ്റ്റന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |