കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച യുവാവ് ചാത്തന്നൂർ പൊലീസിന്റെ പിടിയിൽ. കടയ്ക്കാവൂർ വില്ലേജിൽ കൊള്ളഴികത്ത് മേലെവിള പുത്തൻ വീട്ടിൽ ശിവജിത്താണ് (21) പിടിയിലായത്. ശിവജിത്ത് ചാത്തന്നൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കാനായി കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിനിടെ പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവജിത്തിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |