കൊട്ടാരക്കര: റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യനായ ആറര വയസുകാരൻ അയാൻ നേത്ര സുഭാഷിനെ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രം അനുമോദിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ സ്നേഹോപഹാരം നൽകി. സായന്തനം ഡയറക്ടർ സി. ശിശുപാലൻ, ചീഫ് മാനേജർ ജി. രവീന്ദ്രൻ പിള്ള, കോ- ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ജയശ്രീ മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു. കൊട്ടാരക്കര ഇടയ്ക്കിടം കുമാർ ഭവനിൽ സുഭാഷ് - അഖില ദമ്പതികളുടെ മകനാണ് റോളർ സ്കേറ്റിംഗ് താരമായ അയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |