കൊട്ടിയം: ദേശീയപാതയിലെ വെള്ളക്കെട്ട് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാക്കി. ഉമയനല്ലൂരിലാണ് മഴവെള്ളം വാഹനയാത്രക്കാർക്ക് കുരുക്കായത്. രണ്ടു ദിവസത്തെ
മഴവെള്ളം ദേശീയ പാതയിൽ കെട്ടിക്കിടന്നതാണ് പ്രശ്നമായത്.
വെള്ളക്കെട്ട് കുരുക്കിന് മാത്രമല്ല, അപകടങ്ങൾക്കും കാരണമാകുന്നതായി
പ്രദേശവാസികളും വ്യാപാരികളും പറയുന്നു.
വെള്ളക്കെട്ടിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫി ആരോപിച്ചു. റോഡിലെ വെള്ളം ഓടയിലേക്ക് ഒഴിക്കിവിടാനുള്ള സംവിധാനം ഉണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |