ന്യൂഡൽഹി:ഇന്ത്യയുടെ 25-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാർ ഇന്നലെ നിർവാചൻ സദനിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, മിസോറാം, ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനും അദ്ദേഹം മേൽനോട്ടം വഹിക്കും.
കടുത്ത തീരുമാനങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിഞ്ഞ് മാറില്ലെന്ന് ചുമതലയേറ്റ ശേഷം രാജീവ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കുന്നതിനും വോട്ടർമാർക്കുള്ള സേവനങ്ങൾ എളുപ്പമാക്കുന്നതിനും സാങ്കേതികവിദ്യ കൂടുതൽ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |