ആലുവ: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) ഭാരവാഹികളായി വി. രാജേഷ് (പ്രസിഡന്റ്), പി.എച്ച്. വിനിത (ജനറൽ സെക്രട്ടറി), എൻ.എൻ. ബൈജു (ട്രഷറർ), കെ. രാമപ്രസാദ് (സെക്രട്ടറി) എന്നിവരെ 15-ാം ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. മുൻ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് പി.എൻ. നന്ദകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. വിനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ, നഗരസഭ കൗൺസിലർ ശ്രീലത വിനോദ് കുമാർ, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ, ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു, സ്റ്റാഫ് യൂണിയൻ ദേശീയ ട്രഷറർ വി. രാജേഷ്, വൈസ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ, ജനറൽ കൺവീനർ പി.വൈ. വർഗീസ്, ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |