കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി നടത്തിയ “അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും" എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2022, മേയ് 7 നടന്ന പരീക്ഷയുടെ ഫലം ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും.
കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. ജെ. ഗ്രേഷ്യസ് ഫലപ്രഖ്യാപനം നടത്തും. യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ച് പഠിതാക്കളുടെ പരീക്ഷാഫലമാണ് പുറത്തുവരുന്നത്. ചടങ്ങിൽ പ്രോ. വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ ഇൻ ചാർജ് ഡോ. എം. ജയമോഹൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |