കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രഥമ ആദിനാട് ഗോപി പുരസ്കാരം 18ന് കവി കെ. സച്ചിദാനന്ദന് മന്ത്രി ആർ. ബിന്ദു സമ്മാനിക്കും. കൊല്ലം പ്രസ് ക്ലബ് ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ഡി. സുകേശൻ സ്വാഗതം ആശംസിക്കും. ഡോ. പി.കെ. ഗോപൻ, എസ്. നാസർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ. കെ.ബി. ശെൽവമണി, അഡ്വ. എൻ. ഷൺമുഖദാസ്, ഡോ. ഷിബി. ഐ.ജി, കെ. സച്ചിദാനന്ദൻ, പി. ഉഷാകുമാരി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |