SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.25 AM IST

മുണ്ട്ക തീപിടിത്തം : അന്വേഷണം ആറ് ആഴ്ച്ചകൊണ്ട് പൂർത്തിയാക്കും

delhi

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക തീപിടിത്തത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിന് ലെഫ്. ഗവർണർ അനിൽ ബൈജാൽ അംഗീകാരം നൽകി. ഡൽഹി ജില്ലാ മജിസ്ട്രേറ്റ് ( വെസ്‌റ്റ് ) നടത്തുന്ന അന്വേഷണം ആറാഴ്ച്ചയ്ക്കകം പൂർത്തിയാക്കും.

ഏതൊക്കെ വകുപ്പുകളിലാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തി കാരണക്കാരായവർക്കെതിരെ നടപടി എടുക്കും. കെട്ടിടത്തിന്റെ ഉടമ, കെട്ടിടത്തിലെ വാടകക്കാർ തുടങ്ങിയവരുടെ ഭാഗത്ത് നിന്നുണ്ടായ ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കും. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാര നടപടികളും മജിസ്ട്രേറ്റിന്റെ അന്വേഷണ റിപ്പോർട്ട് നിർദേശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.