ന്യൂഡൽഹി: നിരവധി ഒഴിവുള്ളതിനാൽ ആയുർവേദ കോഴ്സുകളുടെ പ്രവേശനത്തിനുള്ള യോഗ്യതാ ശതമാനം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത് ബി.ഡി.എസ് കോഴ്സുകളുടെ പെർസന്റൈൽ കുറക്കരുതെന്ന കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിക്കൊപ്പം പരിഗണിക്കാൻ ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.