SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 PM IST

ബാഡ്മിന്റൺ ലോകജേതാക്കളെ വസതിയിലേക്ക് ക്ഷണിച്ചു: അൽമോറയിൽ നിന്ന് ബാൽമിഠായി കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി സ്വർണ്ണം നേടിയ പുരുഷ ബാഡ്മിന്റൺ സംഘത്തെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച കായിക വിജയങ്ങളിലൊന്നാണ് ഇതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ കളിക്കാരെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു.

വിജയികളുടെ മാതാപിതാക്കളെയും പരിശീലകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏത് ഘട്ടത്തിലാണ് നിങ്ങൾ വിജയിക്കുമെന്ന് തോന്നിയതെന്ന് അദ്ദേഹം കളിക്കാരോട് ചോദിച്ചു. ക്വാർട്ടർ ഫൈനൽ മുതലാണെന്ന് കിഡoബി ശ്രീകാന്ത് മറുപടി പറഞ്ഞു. സന്ദർശനത്തിനെത്തുമ്പോൾ ടീമംഗമായ ലക്ഷ്യാസെൻ സ്വന്തം നാടായ അൽമോറയിൽ നിന്നും തനിക്ക് ബാൽ മിഠായി കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എല്ലാവരുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി അവരുടെ ആഹ്ലാദത്തിൽ പങ്കെടുത്ത് അവരോടൊപ്പം ഭാരത് മാതാകി ജയ് വിളിച്ചാണ് സംഭാഷണം അവസാനിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.