SignIn
Kerala Kaumudi Online
Friday, 26 April 2024 2.30 AM IST

ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യാ ശ്രമം; പാലായിൽ കൈഞരമ്പ് മുറിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്

police

കോട്ടയം: ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാ ശ്രമം പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ സ്വദേശിയായ 30കാരനെയാണ് പൊലീസ് രക്ഷിച്ച് ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണ് ഇയാൾ ലൈവിലിട്ടത്.

വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. 'എന്റെ ആത്മഹത്യാ ലൈവ്' എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് ദൃശ്യങ്ങൾ ഫേസ്ബുക്കിലിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ താമസസ്ഥലത്തെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE, SUICIDE, SUICIDE ATTEMPT, POLICE RESCUE, SUICIDE IN FACEBOOK LIVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.