SignIn
Kerala Kaumudi Online
Friday, 29 March 2024 5.13 AM IST

തിരികെ എത്തിയപ്പോൾ അവൻ വീടിന് മുന്നിൽ ഉലാത്തുന്നു, രാത്രി ഒരുപാട് സമയം ഞങ്ങൾ ഒന്നിച്ച് ചെലവഴിച്ചു; അതിഥിയുടെ ചിത്രം പങ്കുവച്ച് ഐഎഫ്എസ്  ഉദ്യോഗസ്ഥൻ

leopard

വനത്തിലൂടെയുള്ള യാത്രകൾക്കിടയിൽ വന്യമൃഗങ്ങളെ വഴിയിൽ കാണുന്നത് സ്വാഭാവികമാണ്. ആനയോ പുലിയോ മറ്റ് മൃഗങ്ങളോ റോഡിലൂടെ വരുമെന്ന പ്രതീക്ഷയിൽ മുൻകരുതൽ സ്വീകരിച്ചായിരിക്കും നമ്മുടെ യാത്ര. എന്നാൽ പുറത്ത് പോയി തിരികെ എത്തുമ്പോൾ വീടിന് മുന്നിൽ വന്യമൃഗങ്ങൾ വന്നാലോ. അത്ഭുതപ്പെടണ്ട, അടുത്തിടെ ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബധവാനാണ് കതർണിയാഘട്ടിലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് മുന്നിൽ പുള്ളിപ്പുലി ഉലാത്തുന്നത് കണ്ടത്. ഇതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുള്ളിപ്പുലി തന്നെ റസ്കിൻ ബോണ്ട് കഥ ഓർമിപ്പിച്ചെന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.

'ഒരു റസ്കിൻ ബോണ്ട് കഥ പോലെ, ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് പുറത്ത് ഇവനെ ഞാൻ കണ്ടുമുട്ടി. ഇന്നലെ രാത്രി ഞങ്ങൾ ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചു. കതർണിയാഘട്ടിലെ 120ലധികം വർഷം പഴക്കമുള്ള ഈ ഫോറസ്റ്റ് റസ്റ്റ് ഹൗസിന്റെ ചുവരുകൾക്ക് നിരവധി വന്യജീവികളുടെ ചരിത്രം പറയാനുണ്ട്.' - ആകാശ് ദീപ് കുറിച്ചു.

'കാറിലായിരുന്നത് നിങ്ങളുടെ ഭാഗ്യം അല്ലെങ്കിൽ ഈ കൂരിരുട്ടിൽ അതിനെ കാണാൻ കഴിയില്ലായിരുന്നു', 'ഈ പുള്ളിപ്പുലി നടക്കുന്നത് കാണാൻ മനോഹരമാണ്' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. മൂവായിരത്തിലധികം ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. നൂറുകണക്കിന് പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEOPARD, IFS OFFICER, FOREST REST HOUSE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.