SignIn
Kerala Kaumudi Online
Friday, 19 April 2024 11.25 AM IST

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാകാം; 38000ത്തിലധികം ഒഴിവുകൾ, 40വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

india-post

ന്യൂഡൽഹി: ഇന്ത്യൻ പോസ്റ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ(ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ(എബിപിഎം), ഡാക് സേവക്(ജി‌ഡിഎസ്) എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി 2022ജൂൺ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മേയ് രണ്ടിനാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926ഒഴിവുകളാണുള്ളത്. ജിഡിഎസ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40വയസിൽ കൂടാൻ പാടില്ല. 18ആണ് കുറഞ്ഞ പ്രായപരിധി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12,000രൂപയാണ് ശമ്പളം. എബിപിഎം അല്ലെങ്കിൽ ഡാക് സേവകിന് 10,000രൂപയായിരിക്കും. പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തിരഞ്ഞെടുക്കുക.

ഉദ്യോഗാർത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതുപോലെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. എല്ലാ ജിഡിഎസ് പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. സ്കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോഗാർത്ഥിയാണെങ്കിൽ അത് സൈക്ലിംഗിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.ഉദ്യോഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഇത് നിയമങ്ങൾക്കനുസൃതമായി എല്ലാ യോഗ്യതാ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, CENTRAL GOVT JOB, DAK SEVAK, INDIA POST, SSLC, NO EXAM
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.