പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ ജീവിതത്തിലെ പ്രധാന വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിലാണ് പൂർണിമ. വീട് പണി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴുള്ള വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്. വീടിന്റെ ചുമരുകൾ തേയ്ക്കുന്ന പൂർണിമയെ വീഡിയോയിൽ കാണാം.
ഓകെയല്ലേ, ഓക്കെയാണ് എന്നൊക്കെ കൂടെയുള്ളവരോട് താരം പറയുന്നുമുണ്ട്. പണിക്കാരോട് ഹിന്ദിയിലും താരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രയും ലെെക്ക് കിട്ടുന്നത് എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്.
അതേസമയം, വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് നടി. ഒരിടവേളയ്ക്ക് ശേഷം വെെറസിലൂടെ മടങ്ങിയെത്തിയ പൂർണിമയുടെ അടുത്ത ചിത്രം രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുറമുഖമാണ്.