ഒട്ടുമിക്ക രാജ്യങ്ങളിലും നിരോധനമുള്ള ചെടിയാണ് കഞ്ചാവ്. എന്നാൽ ചില രാജ്യങ്ങളിൽ ഇവ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്. രാജ്യത്തുടനീളം ഒരു ദശലക്ഷം കഞ്ചാവ് ചെടികൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് തായ്ലാന്റ്.
തായ്ലാന്റിൽ ജൂൺ ഒൻപത് മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം ആളുകൾക്ക് വീട്ടിൽ കഞ്ചാവ് വളർത്താനാകും. "ഗാർഹിക വിളകൾ" പോലെ കഞ്ചാവിനെ വളർത്തുകയാണ് അധികൃതരുടെ ലക്ഷ്യം. ഔഷധ ഉപയോഗത്തിനായി 2018 മുതൽ തായ്ലാന്റിൽ കഞ്ചാവ് നിയമവിധേയമാക്കിയിരുന്നു.
ഇതിന് പിന്നാലെ രാജ്യത്ത് പുതിയ കഞ്ചാവ് നയങ്ങൾ വരികയാണ്. കഞ്ചാവും ചണവും മയക്കുമരുന്ന് പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഈ വർഷം തായ്ലാന്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വീട്ടിൽ കഞ്ചാവ് വളർത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി നിയമപരമായി പ്രാദേശിക സർക്കാരിനെ വിവരം അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |