SignIn
Kerala Kaumudi Online
Thursday, 28 March 2024 9.26 PM IST

പ്രണയം മൂലം ദുഃഖങ്ങൾ ഉണ്ടാവുന്നത് ഈ നാളുകാർക്ക്, പേരുദോഷം വരാതെ ശ്രദ്ധിക്കുകയും വേണം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 17- 1197 ഇടവം 3 ചൊവ്വ,(പുലർന്ന ശേഷം 10 മണി 45 മിനിറ്റ് 51 സെക്കന്റ് വരെ അനിഴം ശേഷം തൃക്കേട്ട നക്ഷത്രം )

അശ്വതി: തസ്കരശല്യം വർദ്ധിക്കും, ബന്ധുജനങ്ങളും സുഹൃത്തുക്കളുമായി കലഹിക്കാനിടവരും, രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും, സ്ത്രീകളുമായി കലഹിക്കാനും മാനഹാനിക്കും സാദ്ധ്യത.


ഭരണി: സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല, ചെലവുകൾ വർദ്ധിക്കും, കുടുംബത്തിൽ കലഹങ്ങളും അസ്വസ്ഥതയും വർദ്ധിക്കും, വാഹനസംബന്ധമായി പണച്ചെലവ് ഉണ്ടാവും.


കാര്‍ത്തിക: ജീവിതച്ചെലവുകൾ നിയന്ത്രണത്തിന് അതീതമാകും, കുടുംബകലഹങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം,ശത്രുക്കളുടെ മേൽ കരുതൽ ഉണ്ടാവണം, സ്ത്രീകൾ മൂലം മാനസിക പ്രശ്നങ്ങൾക്ക് ഇടയുണ്ട്.

രോഹിണി: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും, തൊഴിൽരംഗത്ത് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ശാരീരികമായ അസ്വസ്ഥതകളും രോഗദുരിതങ്ങളും വർദ്ധിക്കും.

മകയിരം: വിദേശയാത്രാപരിശ്രമങ്ങൾ ധന നഷ്ടത്തിൽ കലാശിക്കും, ദാമ്പത്യ വ്യവഹാരങ്ങൾക്ക് സാദ്ധ്യത ഉള്ളതിനാൽ ജീവിത പങ്കാളിയുമായി രമ്യതയിൽ കഴിയുക, സാമ്പത്തികസ്ഥിതി വഷളാവും, തൊഴിൽരംഗത്ത് അപ്രതീക്ഷിത ധനനഷ്ടം.

തിരുവാതിര: സന്താനങ്ങളുടെ വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങൾ മാറിക്കിട്ടും, സർക്കാർ ജീവനക്കാർക്ക് നേട്ടങ്ങൾ, സഹപ്രവർത്തകരും സഹപാഠികളും അനുകൂലമായി പെരുമാറും, വിദൂര ദേശത്തുനിന്ന് സഹായങ്ങൾ ലഭിക്കും.

പുണര്‍തം: മത്സരങ്ങളിലും ഇന്റർവ്യൂവുകളിലും നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, അഭിനയ രംഗത്തുള്ളവർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും, മാതൃസ്ഥാനീയരിൽ നിന്നും സഹായങ്ങൾ ലഭിക്കും.

പൂയം: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും, വൈദ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ആദരവും ലഭിക്കും, സ്ത്രീജനങ്ങൾക്ക് ചിരകാല അഭിലാഷങ്ങൾ പൂവണിയും.

ആയില്യം: കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ ഒഴിവാകും, ഗൃഹ നിർമ്മാണത്തിന് സാമ്പത്തിക സഹായം ലഭിക്കും, മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ ആലോചിക്കും, ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ അവസാനിപ്പിക്കും.


മകം: ഈശ്വരാധീനം വർദ്ധിക്കുന്നതിനാൽ ദുഃഖങ്ങൾക്ക് ശമനം ഉണ്ടാവും, കുടുംബത്തിന്റെ ക്ഷേമത്തിനായി അഹോരാത്രം പരിശ്രമിക്കും, പുതുതായി സംരംഭങ്ങൾ ആരംഭിച്ചവർക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകും.

പൂരം: സ്ത്രീകൾക്ക് കർമരംഗത്ത് നേട്ടങ്ങളുണ്ടാകും, മേലുദ്യോഗസ്ഥന്മാരുടെ പ്രീതി ലഭിക്കും, ധന മേഖല മെച്ചപ്പെടും,കലാരംഗത്തുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും, അപ്രീതി മാറ്റിയെടുക്കും.

ഉത്രം: വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, ഔദ്യോഗികമായി ഉണ്ടായിരുന്ന തടസങ്ങൾ മാറും, വസ്ത്ര വിപണന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ, കുടുംബ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സഹായങ്ങൾ ലഭിക്കും.


അത്തം: അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ, സ്ത്രീകൾക്ക് കർമരംഗത്ത് സ്ഥായിയായ മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും, ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം.

ചിത്തിര: സ്ത്രീകൾ മൂലം സന്തോഷവും നേട്ടങ്ങളും, സന്താനങ്ങൾക്ക് ജോലി ലഭിക്കും, ക്രയവിക്രയങ്ങൾ വഴി ധനലാഭം, സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, സഹോദര ഭാഗ്യവും സഹായവും ലഭിക്കും.

ചോതി : സാമ്പത്തിക ബാധ്യതകളിൽ നിന്ന് കരകയറാൻ മാർഗ്ഗങ്ങൾ തെളിയും, സന്താനങ്ങൾക്ക് അടുത്ത ബന്ധുക്കളിൽ നിന്നും വിവാഹാലോചനകൾ ഉണ്ടാവും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യും, അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് മാനം പോകാതെ ശ്രദ്ധിക്കണം.

വിശാഖം: തൊഴിൽ സ്ഥലത്ത് ശത്രുക്കൾ വർദ്ധിക്കും, ഏത് കാര്യവും വളരെ ആലോചിച്ചു മാത്രം പ്രവർത്തിക്കുക, വിവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കണം, അനാവശ്യമായി കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്,ലഭിക്കേണ്ട അംഗീകാരങ്ങൾ കൈവിട്ടു പോകും.

അനിഴം: ആലോചിച്ച് ഉറപ്പിച്ച വിവാഹ ബന്ധത്തിന് ഉലച്ചിൽ തട്ടാൻ സാദ്ധ്യത, ബന്ധുക്കളുടെ കടബാദ്ധ്യത മൂലം കഷ്ടപ്പെടും, ധൃതി പിടിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനാൽ പ്രയാസങ്ങൾ ഉണ്ടാകും, സ്വന്തം സംരംഭങ്ങളിൽ അലസത വെടിഞ്ഞ് പ്രവർത്തിക്കണം.


കേട്ട: തർക്കവിഷയങ്ങളിൽ പരമാവധി സംയമനം പാലിക്കണം, തൊഴിൽരംഗത്ത് മറ്റുള്ളവരുടെ അപ്രീതി വരാതെ നോക്കണം, അനാവശ്യ വിവാദങ്ങളിൽ കുടുങ്ങാതെ സൂക്ഷിക്കണം, വിശ്വാസവഞ്ചനയ്ക്ക് ഇടവരരുത്, ദൃശ്യ മാദ്ധ്യമ രംഗത്ത് നിന്നും മോശം അനുഭവങ്ങൾ.

മൂലം: അപ്രതീക്ഷിതമായ സ്ഥാനചലനങ്ങൾ, പ്രണയം മൂലം ദുഃഖങ്ങൾ, തർക്ക വിഷയങ്ങൾ ലാഘവ ബുദ്ധിയോടെ കാണരുത്, വിദ്യാർത്ഥികൾ കുഴപ്പങ്ങളിൽ ചെന്ന് ചാടരുത്, വിവാദമായേക്കാവുന്ന കൂട്ടുകെട്ടുകൾ ഒഴിവാക്കണം,എതിർലിംഗത്തിൽ പെട്ടവർ കാരണം അപവാദങ്ങൾ കേൾക്കേണ്ടി വരും.


പൂരാടം: കീഴ് ജീവനക്കാർ വഴി സ്വന്തം സ്ഥാപനത്തിന് പേരുദോഷം വരാതെ നോക്കണം, ബന്ധുക്കളുടെ അനാവശ്യമായ ഇടപെടലുകൾ കാരണം ബന്ധങ്ങൾ ശിഥിലമാകും, സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം, പ്രണയം മൂലം ദുഃഖങ്ങൾ .


ഉത്രാടം: സ്ത്രീകൾ മൂലം ദുഃഖങ്ങളും ധനനഷ്ടവും, വിലപ്പെട്ട രേഖകൾ നഷ്ടപ്പെടും, സഹായികളുമായി ഏറ്റുമുട്ടലുകൾക്ക് നിൽക്കരുത്, അന്യ ദേശത്തുനിന്നും ശുഭവാർത്തകൾ കേൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എതിർപ്പുകൾ ഉണ്ടാകാതെ നോക്കണം.

തിരുവോണം: വളരെയധികം ആഗ്രഹിച്ച് നേടിയ സംഗതികൾ നഷ്ടപ്പെടാതെ നോക്കണം, തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ രമ്യമായി കൈകാര്യം ചെയ്യണം, അനുകൂലമല്ലാത്ത പ്രണയബന്ധങ്ങളിൽ നിന്നും പിന്മാറണം, ബന്ധുക്കളുമായി വസ്തുതർക്കം ഉടലെടുക്കും.


അവിട്ടം: വാഹനസംബന്ധമായി കേസുകളിൽ പെടാതെ സൂക്ഷിക്കണം, സന്താനത്തിന് വരുന്ന വിവാഹാലോചനകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, അമിതാവേശം കാണിക്കുന്നതിനാൽ അബദ്ധങ്ങൾ ഉണ്ടാവും, ഉന്നതരുമായുള്ള ബന്ധങ്ങൾ തകരാതെ നോക്കണം.

ചതയം: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മേന്മയുള്ള ജോലിക്ക് അറിയിപ്പുകൾ ലഭിക്കുവാൻ സാദ്ധ്യത, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറും, അപ്രതീക്ഷിതമായി ലഭിക്കുന്ന ധനം പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണം.


പൂരുരുട്ടാതി: ബന്ധുക്കളുമായുള്ള വസ്തു തർക്കം രമ്യമായി പരിഹരിക്കപ്പെടും, വിവാഹ കാര്യങ്ങളുണ്ടായിരുന്നു തടസങ്ങളും പ്രയാസങ്ങളും മാറിക്കിട്ടും, അന്യ നാട്ടിൽ സാമ്പത്തികനേട്ടം , റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർ വിവാദങ്ങളിൽ പെടാതെ നോക്കണം.


ഉത്രട്ടാതി: പ്രബലരുമായി തർക്കത്തിന് നിൽക്കരുത്, സഹോദരിയെ സാമ്പത്തികമായി സഹായിക്കും, രോഗങ്ങൾക്ക് അറുതി ഉണ്ടാവും, ഉന്നത സ്ഥാനലാഭം ഉണ്ടാവും, കലഹങ്ങളും കേസുകളും ഒഴിവാകും, ജീവിതത്തിൽ പുരോഗതിയും വളർച്ചയും ഉണ്ടാകും.


രേവതി: സാമ്പത്തിക പ്രതിസന്ധി മാറിക്കിട്ടും, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കളിയാടും, സ്ത്രീകൾ മൂലം ഗുണഫലങ്ങൾ, വൃദ്ധജനങ്ങളോട് ദയാപൂർവ്വം പെരുമാറണം, ഭാഗ്യ വർധനയുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS-TOMORROW, ASTRO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.