ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കിഴക്കേപ്പുര- ഇന്നാശികൊളുമ്പ് റോഡിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നാല്പത് വർഷമായുള്ള ഇന്നാശികൊളുമ്പ് നിവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായത്. വാർഡ് മെമ്പർ ആർ.നിഷയുടെയും മറ്റും ശ്രമഫലമായി വില കൊടുത്ത് സ്ഥലം വാങ്ങിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ മുഖ്യാതിഥിയായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സദാനന്ദൻ, എ.രാമൻകുട്ടി, പി.വി.ദാസ്, ബീന, സന്തോഷ്, റിജീഷ്, സേതുമാധവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |