ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിച്ച വാശി ജൂൺ 17ന് തിയേറ്ററിൽ.അഭിഭാഷകരുടെ വേഷത്തിലാണ് ഇരുവരും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച് നവാഗതനായ വിഷ്ണു രാഘവ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനുമോഹൻ, അനഘ നാരായണൻ, ബൈജു സന്തോഷ്, രമേഷ് കോട്ടയം എന്നിവരാണ് മറ്റു താരങ്ങൾ. കഥ ജാനിസ് ചാക്കോ, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ.സംഗീതം: കൈലാസ് മേനോൻ. ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഉർവശി തിയറ്റേഴ്സ്.