SignIn
Kerala Kaumudi Online
Thursday, 25 April 2024 7.44 PM IST

ഡൽഹിക്ക് പൊള്ളുന്നു 49 ഡിഗ്രി സെൽഷ്യസ്

delhi-summer

ന്യൂഡൽഹി:അതിശക്തമായ ഉഷ്‌ണതരംഗത്തിൽ ഡൽഹിക്ക് പൊള്ളുന്നു. ഇന്നലെ 49 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഡൽഹിയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ മുൻഗേഷ്‌പൂരിൽ 49.2 ഡിഗ്രി സെൽഷ്യസും നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസുമാണ് താപനില. ഗുരു ഗ്രാമിൽ 48.1 ഡിഗ്രി സെൽഷ്യസാണ്..

ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയാണ് സഫ്ദർജംഗ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഡൽഹിയിലുള്ളത്. ഞായറാഴ്‌ച രേഖപ്പെടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണ രേഖപ്പെടുത്തുന്ന താപനിലയെക്കാൾ 5 പോയിന്റ് കൂടുതലാണ്. തുടർന്നുള്ള കുറച്ചുദി​വസങ്ങളി​ൽ ഇടി​മിന്നലും പൊടിക്കാറ്റുമുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI SUMMER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.