ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുവന്ന കബഡി മത്സരങ്ങൾക്കാണ് സമാപനം കുറിച്ചത്. മുൻ മന്ത്രി ജി. സുധാകരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെർക്കുലിയൻ പാറശാല ജേതാക്കളായി പറവൂർ ഭഗവതിക്കലിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
വിജയികൾക്ക് 25000 രൂപ കാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകി. ആര്യാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിപിൻരാജ് സമ്മാനദാനം നിർവഹിച്ചു. അലിയാർ എം. മാക്കിൽ, ആലപ്പി രമണൻ , നിവേദ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു വിശിഷ്ടാതിഥിയായി, അഡ്വ.രവീന്ദ്രദാസ് സംഘാടക സമിതി ഭാരവാഹികളായ ജോബിൻ വർഗീസ്, ബിന്ദു, വിമൽപക്കി മധുകുമാർ, അനീഷ്, ജേക്കബ് ആന്റണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |