SignIn
Kerala Kaumudi Online
Friday, 26 April 2024 2.24 AM IST

എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി ദേശീയസമിതി : വിക്രമസിംഗെ

v

കൊളംബോ: എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയസമിതി രൂപീകരിക്കുമെന്ന് നിയുക്ത ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഗുരുതരാവസ്ഥയിലാണ്. ഇത് പരിഹരിക്കേണ്ടതാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ആവശ്യം. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും. ഒരു വ്യക്തിയേയോ കുടുംബത്തേയോ അല്ല മുഴുവൻ രാജ്യത്തേയുമാണ് എനിയ്ക്ക് രക്ഷിക്കേണ്ടത്. രാജപക്സ കുടുംബത്തെയും മഹിന്ദ രാജപക്സയേയും ഉദ്ദേശിച്ചായിരുന്നു റെനിലിന്റെ പരാമർശം. പെട്രോളിനും ക്രൂഡ് ഓയിലിനും പണം നൽകാൻ തുറന്ന വിപണിയിൽ നിന്ന് യു.എസ് ഡോളർ കണ്ടെത്തും. വികസന ബഡ്ജറ്റിന് പകരമായി ആശ്വാസ ബഡ്ജറ്റ് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.വൻ നഷ്ടത്തിലായ ശ്രീലങ്കൻ എയർലൈൻസുകൾ സ്വകാര്യവത്കരിക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RANIL WICKREMESINGHE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.