വെള്ളറട: 9 വയസുകാരിയെ പീഡിപ്പിച്ചകേസിൽ രണ്ടുപേർ പിടിയിൽ. സാധനം വാങ്ങാൻ കടയിൽ പോയി മടങ്ങി വരികയായിരുന്ന കുട്ടിയെ പീഡിപ്പിച്ചകേസിൽ മുട്ടച്ചൽ വടക്കിൻകര റോഡരികത്ത് പുത്തൻവീട്ടിൽ ശശി (64) യേയും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ അനുനയിപ്പിച്ച് റബർ പുരയിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചകേസിൽ മുട്ടച്ചൽ പള്ളിവിള പുത്തൻവീട്ടിൽ സത്യനേശ (80) നെയും പോസ്കോ ആക്ട് പ്രകാരം വെള്ളറട പൊലീസ് പിടികൂടുകയായിരുന്നു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.