SignIn
Kerala Kaumudi Online
Thursday, 18 April 2024 4.33 PM IST

വെള്ളത്തിനടിയിൽ കല്യാണം,​ അതിഥികളായി പങ്കെടുക്കാൻ 120 പേരും,​ റസ്റ്റാറന്റും കാസിനോയുമായി ആഡംബര അന്തർവാഹിനി

kk

വ്യത്യസ്തമായ രീതിയിലുള്ള വിവാഹങ്ങളും ചടങ്ങുകളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. എന്നാൽ വരനും വധുവും മാത്രമല്ല നൂറിലേറെ അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളത്തിനടിയിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനുള്ള സൗകര്യമൊരുക്കുകയാണ് നെതർലാൻഡ്‌സ് ആസ്ഥാനമായ യു ബോട്ട് വർക്സിന്റെ അണ്ടർ വാട്ടർ എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോം (യു.ഡബ്ലിയു.ഇ.പി )​ എന്ന അന്തർവാഹിനി. .

200 മീറ്റർ വരെ വെള്ളത്തിനടിയിൽ ജീവനക്കാർ 120 പേർക്ക് പങ്കെടുക്കാവുന്ന തരത്തിലുള്ള ആഡംബര അന്തർവാഹിനിയാണ് ഇവർ സജ്ജീകരിച്ചിരിക്കുന്നത്. കാസിനോ സഹിതമുള്ള വിശാലമായ സ്റ്റാർ റെസ്റ്റാറന്റും അന്തർവാഹിനിയിൽ ഒരുക്കിയിട്ടുണ്ട്.

കോർപ്പറേറ്റ് മീറ്റിംഗുകളും മറ്റു ആഘോഷ പരിപാടികൾക്കും ആതിഥേയത്വം ഒരുക്കാൻ അന്തർവാഹിനിയിൽ സൗകര്യമുണ്ട്. 18 മണിക്കൂർ വരെ വെള്ളത്തിനടിയിൽ അന്തർവാഹിനിക്ക് നിൽക്കാൻ കഴിയും.

kk

അതിഥികൾക്ക് സൂര്യാസ്തമയം ആസ്വദിക്കാൻ കഴിയുന്ന ഒരു "സൺഡെക്ക്" അന്തർവാഹിനിയിൽ ഉണ്ട്. വെളിച്ചം നൽകുന്നതിനായി എക്സ്റ്റീരിയർ ലൈറ്റുകൾക്കൊപ്പം വെള്ളത്തിനടിയിലെ ലോകത്തിന്റെ റിംഗ്സൈഡ് കാഴ്ച നൽകുന്ന പതിനാല് ജാലകങ്ങളും ഉണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയിൽ ആഡംബര ടോയ്‌ലെറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

kk
KK

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: U BOAT WORX, SUBMARINE, UWEP SUB MARINE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.