SignIn
Kerala Kaumudi Online
Thursday, 25 April 2024 5.12 AM IST

ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോൽ ദാനം നാളെ

life-mission

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ ദാനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷനാകും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16ാം വാർഡിലെ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രിയും മന്ത്രി എം.വി.ഗോവിന്ദനും പങ്കെടുക്കും. ചടങ്ങിൽ വി.ശശി എം.എൽ.എ, നവകേരള കർമ്മ പദ്ധതി-2 കോർഡിനേറ്റർ ടി.എൻ.സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, കളക്ടർ നവജ്യോത് ഖോസ, അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി.നൂഹ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്.ടി.ആർ, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത്തംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്തംഗം ജെഫേഴ്‌സൺ, പഞ്ചായത്തംഗം റീത്ത നിക്‌സൺ എന്നിവർ പങ്കെടുക്കും. ഇതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE MISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.