ഇസ്താംബുൾ : തുർക്കിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർഫൈനലിൽ വിജയം നേടി മെഡലുറപ്പിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ.52 കിലോ ഗ്രാം വിഭാഗത്തിൽ നിഖാത്ത് സരിൻ,63 കിലോ വിഭാഗത്തിൽ പർവീൺ,57 കിലോ വിഭാഗത്തിൽ മനീഷ എന്നിവരാണ് സെമിയിലെത്തി വെങ്കലമെങ്കിലും ലഭിക്കുമെന്ന് ഉറപ്പാക്കിയത്.
നിഖാത്ത് ക്വാർട്ടറിൽ ഇംഗ്ളണ്ടിന്റെ ചാർളി സിയാൻ ഡേവിസണെ 5-0ത്തിനാണ് തോൽപ്പിച്ചത്. മനീഷ മംഗോളിയയുടെ മോംഗോറിനെയും പർവീൺ തജിക്സ്ഥാന്റെ ഷോയ്റ സുൽകൈനറോവയെയുമാണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്.