കൊല്ലം: കൊല്ലം പോർട്ടിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബോട്ടിന് മുകളിലേക്ക് മറിഞ്ഞു. ഓട്ടോറിക്ഷ പതിച്ച പള്ളിത്തോട്ടം സ്നേഹതീരം നഗർ 74ൽ ഷിബുവിന്റെ ഫൈബർ ബോട്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഓട്ടോറിക്ഷയുടെ ചില്ലുകൾ അടക്കം തകർന്നു.
ഞായാറാഴ്ച രാത്രിയായിരുന്നു സംഭവം. തങ്കശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കൊല്ലം പോർട്ടിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടിന് മുകളിൽ പതിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
അദ്ദേഹം അപകടത്തിന് ശേഷം ഓട്ടോറിക്ഷ കരയ്ക്ക് കയറ്റാൻ പോലും തയ്യാറാകാതെ സ്ഥലം വിട്ടു. ബോട്ടിന് രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ പറഞ്ഞു. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |