കൊല്ലം: വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകനായിരുന്ന പ്രൊഫ. ആർ. ഗംഗപ്രസാദിന്റെ ഓർമ്മയ്ക്കായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് കവിയും സാംസ്കാരിക പ്രവർത്തകനുമായ ചവറ കെ.എസ്.പിള്ളക്ക് ലഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 22,511 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 22ന് സമ്മാനിക്കും. രാവിലെ 8ന് സ്മൃതി കുടീരത്തിലെ പുഷ്പാർച്ചനയ്ക്ക് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ. ശിവശങ്കരൻ നായർ നേതൃത്വം നൽകും. വൈകിട്ട് 5ന് ചേരുന്ന സമ്മേളനം മുൻ മന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ രക്ഷാധികാരി പ്രൊഫ. കെ. ശാരദാമണി പുരസ്കാരം സമ്മാനിക്കും.
ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.എൻ.കെ.നമ്പൂതിരി, സെക്രട്ടറി വി.സുരേഷ് കുമാർ, ഭരണസമിതിയംഗം പ്രേംജി പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |