തിരുവനന്തപുരം: അജിത്തും താനും തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നുവെന്ന് അനുപമ. ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞതുപോലും എട്ടാം മാസത്തിലാണ്. എന്നാൽ അച്ഛന്റെ ധാരണ പാർട്ടി ഗ്രൂപ്പിസമാണ് ഇതിന് പിന്നിലെന്നാണെന്നും അനുപമ വെളിപ്പെടുത്തുന്നു.
അനുപമയുടെ വാക്കുകൾ-
ഗ്രൂപ്പിസമൊക്കെ ലോക്കൽ കമ്മിറ്റിയിലുണ്ടായിരുന്നു. ഗ്രൂപ്പിസത്തിലാണ് അച്ഛൻ കയറി പിടിച്ചത്. ഒരു സമ്മേളനം കഴിഞ്ഞപ്പോൾ അച്ഛനും അജിത്തേട്ടനും ചെറുതായൊന്ന് തെറ്റി. ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത്, ഇത് വേറെ ഗ്രൂപ്പുകാർ അജിത്തേട്ടനെ കൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്നാണ്. പ്ളാനിംഗ് ആണെന്നായിരുന്നു അച്ഛന്റെ ധാരണ. സത്യത്തിൽ ഞങ്ങൾ ഇഷ്ടത്തിലാണെന്നും, ഞാൻ പ്രെഗ്നന്റ് ആണെന്നും ഞങ്ങൾക്ക് രണ്ടു പേർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവർക്ക് പോലും അറിയില്ല. എട്ടാം മാസത്തിലാണ് അവർ അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |