തൃത്താല: നവസംരഭകരെ കണ്ടെത്തുന്നതിനും സംരഭത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടി കപ്പൂർ പഞ്ചായത്ത് വ്യവസായ വകുപ്പുമായി ചേർന്ന് സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. കപ്പൂർ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ആമിനകുട്ടി അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ പി.ജയൻ, എം.പ്രതീഷ്, വിനോദ് കുമാർ, വി.യു.സുജിത, പി.ശിവൻ തുടങ്ങിയവർ പങ്കെടുത്തു. ശില്പശാലയിൽ 73 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |