SignIn
Kerala Kaumudi Online
Thursday, 25 April 2024 6.25 PM IST

കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കറിൽ യാത്ര ഒരുക്കി മടവൂർ എൽ.പി.എസ്

mala

കിളിമാനൂർ: വ്യത്യസ്തമായി കുട്ടികൾക്ക് യാത്രയപ്പ് ഒരുക്കി മടവൂർ ഗവ. എൽ.പി എസ്.പഠനം പൂർത്തിയാക്കി വിദ്യാലയത്തിൽ നിന്നും പടികളിറങ്ങുന്ന നാലാം ക്ലാസിലെ കൂട്ടുകാർക്കാണ് കെ.എസ്.ആർ.ടി.സി യുടെ ഓപ്പൺ ഡബിൾഡക്കർ ബസ്സിൽ അദ്ധ്യാപക രക്ഷകർതൃ സമിതി പഠനയാത്ര ഒരുക്കി.

തലസ്ഥാന നഗരിയുടെ വിസ്മയക്കാഴ്ചകളും വിജ്ഞാനവും ഒത്തുചേർന്നപ്പോൾ യാത്രയയപ്പിന് അനുബന്ധമായി നടന്ന ഏകദിന പഠനയാത്ര അന്വർഥമാവുകയായിരുന്നു. നിയമസഭാ മ്യൂസിയം, പ്രിയദർശിനി പ്ലാനിറ്റോറിയം, മൃഗശാല, കനകക്കുന്ന് കൊട്ടാരം, കുതിരമാളിക തുടങ്ങി നഗരത്തിലെ വിവിധ സ്ഥാപനങ്ങളും ചരിത്രസ്മാരകങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദ്യാർത്ഥികൾ സന്ദർശിച്ചു. കേരളത്തിൽ തന്നെ ആദ്യമായി പഠനയാത്രയ്ക്ക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് തിരഞ്ഞെടുത്ത മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകളെ മധുരം നൽകിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വീകരിച്ചത്.

'ബജറ്റ് ടൂറിസം' പദ്ധതിക്ക് കൈത്താങ്ങാവുംവിധം പൊതു ഗതാഗതത്തിന് പിന്തുണയേകി പഠന യാത്ര ആസൂത്രണം ചെയ്ത സ്കൂൾ അധികൃതരെ കെ.എസ്.ആർ.ടിസി ജീവനക്കാർ അഭിനന്ദിച്ചു. വേനലവധിക്കിടയിലും പഠനയാത്ര ബോർഡും തൂക്കി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡബിൾ ഡെക്കർ ബസ് എത്തുമ്പോൾ ചുറ്റും കൂടി കുശലം ചോദിക്കുന്നവരോട് പ്രഥമാധ്യാപകൻ എ. ഇക്ബാൽ ഇങ്ങനെ കൂടി പ്രതികരിച്ചു. "പുസ്തകങ്ങളിൽനിന്ന് മാത്രം പോരാ; നേരിട്ടും പഠിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.