SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.45 PM IST

ചെറുവത്തൂരിൽ കുടിവെള്ളത്തിലും ഷിഗല്ല, ഇ കോളി ബാക്റ്റീരിയ

shigalla

കാസർകോട്: ചെറുവത്തൂരിലെ കിണറിലേയും ബോർവെല്ലിലേയും വെള്ളത്തിലും ഷിഗെല്ല അടക്കമുള്ള ബാക്ടീരിയകളുടെ സാന്നിദ്ധ്യം. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച മുപ്പതു സാംപിളുകളിൽ 23 എണ്ണത്തിലും ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തി. അഞ്ച് സാംപിളുകളിൽ ഷിഗെല്ലയും 12 എണ്ണത്തിൽ ഇകോളിയുമാണ് കണ്ടെത്തിയത്. ഒരു സാംപിളിൽ സാൽമണൊല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി.

കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിലെ പരിശോധനാ ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ നാലാംതീയതി ചെറുവത്തൂരിലെ ഹോട്ടലുകളിലും വീടുകളിലും നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്.ടൗണിലെ ഫുഡ് സെന്ററിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ (16) ഭക്ഷ്യവിഷബാധയേറ്റ് മരിക്കുകയും കുട്ടികൾ അടക്കം നിരവധി പേർ ആശുപത്രിയിൽ ആവുകയും ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.

ഭക്ഷ്യ വിഷബാധ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധന ഫലം പുറത്തു വന്നപ്പോഴും ഷിഗല്ല ഉൾപ്പെടെയുള്ള ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ചെറുവത്തൂർ ടൗണിലെ ആളുകൾ ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ മാലിന്യം ഉണ്ടെന്ന് നേരത്തെ പ്രചരണം ഉണ്ടായിരുന്നു. വാട്ടർ അതോറിറ്റിട്ടിയുടെ ചെറുവത്തൂർ കുടിവെള്ള പദ്ധതിയിൽ നിന്നും പൈപ്പ് വഴി എത്തിക്കുന്ന ശുദ്ധജലവും നഗരത്തിലും പരിസരങ്ങളിലും താമസിക്കുന്നവർ ഉപയോഗിക്കുന്നുണ്ട്.

പ്രതിരോധം ഊർജ്ജിതമാക്കാൻ തീരുമാനം

ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും രോഗകാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ പ്രതിരോധ നിയന്ത്രണ നടപടികൾ ഊർജ്ജിതമാക്കാൻ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് , ജില്ലാ സർവ്വയിലൻസ് ഓഫീസർ ഡോ. എ.ടി. മനോജ്, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ജോൺ വിജയകുമാർ , ഫുഡ് സേഫ്റ്റി ഓഫീസർമാരായ സുജയൻ , കെ.പി.മുസ്തഫ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സാമ്പിളുകൾ ശേഖരിച്ച കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ

മുഴുവൻ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യും

വിദ്യാലയങ്ങൾ കുടിവെള്ള വിതരണ പദ്ധതികൾ, ഗവൺമെന്റ് ഓഫിസുകൾ എന്നിവയിലെ കുടിവെള്ള പരിശോധന

ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തുന്നവയുടെ ഉപയോഗം ഒഴിവാക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CHV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.