മാവേലിക്കര- ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സമ്മേളനവും ആദരിക്കൽ ചടങ്ങും എ.കെ.പി.എ മാവേലിക്കര മേഖല സെക്രട്ടറി അശോക് ദേവസൂര്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു വൈഗ അധ്യക്ഷനായി. മെമ്പർഷിപ് കാർഡ് വിതരണം ജില്ലാ ട്രഷറർ കൊച്ചുകുഞ്ഞ് കെ.ചാക്കോ നിർവഹിച്ചു. ജില്ലാ ക്ഷേമനിധി കോർഡിനേറ്റർ സുരേഷ് ചിത്രമാലിക, സർക്കാർ ക്ഷേമനിധി കോർഡിനേറ്റർ ബി.സതീപ്, മേഖല ട്രഷറർ ശശിധരൻ ഗീത്, യൂണിറ്റ് സെക്രട്ടറി ദാസ് പ്രബീസ്, വൈസ് പ്രസിഡന്റ് സുഭാഷ് എഡ്ജ്, ജോയിന്റ് സെക്രട്ടറി വിജി വർഗീസ്, ട്രഷറർ ഡി.വിജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |