കാഞ്ഞങ്ങാട്: ഭാരതീയ മസ്ദൂർ സംഘം ബി.എം.എസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴക്കോട് സുബ്രഹ്മണ്യ ക്ഷേത്ര ഹാളിൽ നടത്തിയ യുവ നേതൃ ശിബിരം ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹസംഘടന സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ശിബിരത്തിൽ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ്, എം.പി.ചന്ദ്രശേഖരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ടി.കൃഷ്ണൻ, കെ.എ. ശ്രീനിവാസൻ, കെ.വി. ബാബു, വി.ബി. സത്യനാഥൻ, പി.കൃഷ്ണകുമാർ, അനിൽ ബി. നായർ എന്നിവർ സംബന്ധിച്ചു. വി.ഗോവിന്ദൻ സ്വാഗതവും സുനിൽ വാഴക്കോട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |