പത്തനംതിട്ട : ഈ മാസം അവസാനത്തോടെ ജില്ലയിൽ 500 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ കൂടി നിലവിൽ വരുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡി.സി.സി അംഗങ്ങളുടേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടേയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ 365 യൂണിറ്റുകൾ രൂപീകരിച്ചിരുന്നു. ജൂലായ് മാസത്തിൽ ജില്ലയിലെ എല്ലാ ബൂത്തുകളിലും സി.യു.സികൾ നിലവിൽ വരുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രണ്ട് ബൂത്ത് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ഭാരവാഹികളാണ് യൂണിറ്റ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത്. ഇരുപത് കോൺഗ്രസ് കുടുംബങ്ങളെ ചേർത്താണ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത്.
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അഡ്വ.സുനിൽ എസ്.ലാൽ, എലിസബത്ത് അബു, ബിനു എസ്.ചക്കാല, സി.യു.സി ജില്ലാ കോഓർഡിനേറ്റർ പഴകുളം സതീഷ്, സി.യു.സി ജില്ലാ ഇംപ്ലിമെന്റിംഗ് ഓഫീസർമാരായ ജെസി വർഗീസ്, വിൽസൺ തുണ്ടിയത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |