.കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ എബ്രഹാം മാടമാക്കലിന്റെ ഓർമ്മ നിലനിർത്തുന്നതിനായി കൊച്ചിയിലെ നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള എബ്രഹാം മാടമാക്കൽ അവാർഡ് ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എൻ.എസ്. മാധവന് മുൻമന്ത്രി എം.എ. ബേബി സമ്മാനിക്കും. അഡ്വ. ജെബി മേത്തർ എം.പി , തമിഴ് സിനിമാപ്രവർത്തകൻ ബവ ചെല്ലൈദുരെ, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കെ.എം. ശരത്ചന്ദ്രൻ, രവി കുറ്റിക്കാട്, ഷാജി ജോർജ് പ്രണത, കെ.എ. അലി അക്ബർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |