അമ്പലപ്പുഴ: റീബിൽഡ് കേരള പദ്ധതിയിൽ 24 ലക്ഷം രൂപ ചെലവിൽ റോഡ് നിർമ്മാണത്തിന് തുടക്കമായി.പുന്നപ്ര വടക്ക് പഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഇറച്ചിക്കട - പഴയനടക്കാവ് റോഡിന്റെ നിർമ്മാണത്തിനാണ് തുടക്കമായത്.എച്ച് .സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. മൂന്ന് മീറ്റർ വീതിയിലും 400 മീറ്റർ നീളത്തിലും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്ന റോഡിന്റെ ഒരു ഭാഗത്ത് 100 മീറ്റർ കാനയും പൂർത്തിയാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പി .സരിത, അംഗം ഗീതാകൃഷ്ണൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഷാരോൺ സുകുമാരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. രഘു, ജെ. ജയകുമാർ, ജെ .മണി എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ജയലേഖ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |