SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 AM IST

ലോകമാകെയുള‌ള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ കണ്ടെത്താൻ യുഎഇയുടെ സ്വന്തം വിമാനക്കമ്പനി; താൽപര്യമുള‌ളവർ ചെയ്യേണ്ടത് ഇത്രമാത്രം

emirates

ബഹ്‌റൈൻ: ദുബായ് സ‌ർക്കാരിന്റെ ഉടമസ്ഥതയിലുള‌ള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുള‌ള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിൻ ക്രൂവടക്കമുള‌ള ജീവനക്കാരുടെ നിയമനത്തിന് വേണ്ടി ആറാഴ്‌ച നീളുന്ന റിക്രൂട്‌മെന്റ് ഡ്രൈവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ മുതൽ ബ്രിട്ടൺ വരെ സഞ്ചരിക്കുന്ന എമിറേ‌റ്റ്സ് ടീം ഇവിടങ്ങളിൽ ഉദ്യോഗാർദ്ധികളെ കാണും. നിരവധി യൂറോപ്യൻ നഗരങ്ങളിലും കെയ്‌റോ, ടുണീസ്യ, അൽജെയ്‌ഴ്‌സ്,ബഹ്‌റൈൻ എന്നിവിടങ്ങളിലും അഭിമുഖമുണ്ടാകും. അപേക്ഷ സ്വീകരിക്കുന്ന നടപടികൾ പൂ‌ർത്തിയായ ശേഷം ഉദ്യോഗാർത്ഥികളെ നേരിൽ കണ്ട് അഭിമുഖം നടത്തി നിയമനത്തിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് എമിറേ‌റ്റ്സ് എച്ച് ആർ അധികൃതർ അറിയിച്ചു. www.emiratesgroupcareers.com/cabin-crew/ എന്ന വിലാസത്തിൽ താൽപര്യമുള‌ളവർക്ക് അപേക്ഷകളയക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, EMIRATES JOB, RECRUITMENT PROCESS, DUBAI, AUSTRALIA, UK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.