തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഗോശാല കൃഷ്ണക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനുള്ള രൂപരേഖ കൊച്ചിൻ ദേവസ്വം ബോർഡിന് സമർപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, മെമ്പർ എം.ജി.നാരായണൻ എന്നിവർ ചേർന്ന് രൂപരേഖ സ്വീകരിച്ചു. ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, വി.ആർ.പ്രകാശൻ, ദേവസ്വം മാനേജർ എം.മനോജ്കുമാർ എന്നിവർ പങ്കെടുത്തു. വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ് രൂപരേഖ തയ്യാറാക്കിയത്.
മഹാഗുരുപൂജയും വിദ്യരാജഗോപാല മന്ത്രാർച്ചനയും
പെരിങ്ങോട്ടുകര: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയന്റെയും വൈദിക യോഗത്തിന്റെയും സംയുക്ത നേതൃത്വത്തിൽ 19, 20, 21 തിയതികളിലായി മഹാഗുരുപൂജയും വിദ്യാരാജഗോപാല മന്ത്രാർച്ചനയും ഹവനവും നടക്കും. 19ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ കാരമുക്ക് ചിദംബര ക്ഷേത്രാങ്കണത്തിലും, 20ന് വെള്ളിയാഴ്ച പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രാങ്കണത്തിലും, 21ന് പാലിശ്ശേരി ഗുരുശ്രീ വിദ്യാനികേതൻ പബ്ളിക് സ്കൂൾ അങ്കണത്തിലുമാണ് ചടങ്ങുകൾ നടക്കുക. സ്വാമി ജ്ഞാനതീർത്ഥ (ധർമ്മസംഘം ട്രസ്റ്റ്) മുഖ്യകാർമ്മികത്വം വഹിക്കും. വിശ്വശാന്തി ഹവനം, മഹാഗുരുപൂജ, വിനായക ഹോമം, വിദ്യാസരസ്വതി പൂജ, വിദ്യരാജഗോപാല മന്ത്രാർച്ചന ഹവനം എന്നിവയുണ്ടാവും. പ്രസാദ വിതരണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |