തിരുവനന്തപുരം: വിദേശജോലിക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ വിദേശകാര്യ മന്ത്റാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ഓഫീസിൽ നിന്നു ലഭിക്കും. സംസ്ഥാന പൊലീസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്.
ഇതിനായി പാസ്പോർട്ട് സേവാ പോർട്ടലായ passportindia.gov.in എന്നതിൽ രജിസ്റ്റർ ചെയ്യണം. 'Apply for Police Clearance Certificate' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോം പൂരിപ്പിക്കാം. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment സെലക്ട് ചെയ്യാം. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റെടുത്ത് സൂക്ഷിക്കണം. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാവും. അപ്പോയ്ൻമെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളുമുൾപ്പെടെ പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |