തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവയ്ക്ക് പ്രവർത്തനാനുമതി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.